ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

test cricket; india wins

ന്യൂസിലാൻഡിനെതിരെ ഇൻഡോറിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ തൂത്തുവാരി. 321 റൺസിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തകർത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ടെസ്റ്റ് ക്രിക്കറ്റ് വിജയമാണ് ഇത്.

ആർ അശ്വിന്റെ ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. അശ്വിൻ ടെസ്റ്റിൽ പത്ത് വിക്കറ്റ് നേട്ടം കൊയ്യുന്നത്. ഇത് ആറാം തവണയാണ് അശ്വിൻ ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്നത്.

 

test series, india wins

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE