തട്ടിപ്പ് കേസിൽ സാക്ഷി ധോണിക്കെതിരെ എഫ്.ഐ.ആർ

sakshi dhoni

ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ എഫ്.ഐ.ആർ. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 420 പ്രകാരമുള്ള തട്ടിപ്പ് കേസിലാണ് ധോണിയുടെ ഭാര്യയെ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.

സാക്ഷിക്കൊപ്പം ഗുഡ്ഗാവ് ആസ്ഥാനമായ റിഥി എം.എസ്.ഡി ആൽമോഡേ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ അരുൺ പാണ്ഡേ, ശുഭവാദി പാണ്ഡേ, പ്രതിമാ പാണ്ഡേ എന്നിവർക്കെതിരെയും പരാതി സമർപ്പിച്ചിട്ടുണ്ട്. ഈ കമ്പനി തങ്ങളുടെ ഷെയറുകൾ വാങ്ങിയതിൽ കോടികൾ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ഡെന്നിസ് അറോറയെന്ന വ്യക്തിയാണ് പരാതി നൽകിയത്. 69 ശതമാനം ഷെയറുകൾ വാങ്ങിയതിൽ 11 കോടി രൂപ നൽകാനുണ്ടെന്നും, ഇതുവരെയായി 2.25 കോടി മാത്രമേ നൽകിയിട്ടുള്ളു എന്നുമാണ് പരാതിക്കാരന്റെ ആരോപണം.

എന്നാൽ ഇത്തരത്തിൽ ഷെയറുകൾ വാങ്ങിയിരുന്നുവെന്നും കരാറിൽ പറഞ്ഞിരുന്നത് പോലെ മുഴുവൻ പണവും കൊടുത്തു തീർത്തുവെന്നുമാണ് റിഥി എം.എസ്.ഡി ആൽമോഡേ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ അരുൺ പാണ്ഡേ വിശദീകരിക്കുന്നത്. മാത്രവുമല്ല സാക്ഷി കമ്പനിയിൽ നിന്നും ഒരു വർഷം മുമ്പേ പിരിഞ്ഞു പോയതാണെന്നും ഇപ്പോൾ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.

fir, sakshi dhoni, dhoni, wife

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE