ബുര്‍ജ് ഖലീഫയെ തോല്‍പ്പിക്കാന്‍ ‘ദ ടവര്‍’ വരുന്നു

0
the tower building

ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ ടവ്ര‍ വരുന്നു. ദ ടവര്‍ എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ 367കോടി ദിര്‍ഹമാണ് നിര്‍മ്മാണ ചെലവ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ടവറിന്റെ തറക്കല്ലിട്ടു.
ബുര്‍ജ് ഖലീഫ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ‘ദി ടവര്‍’ കെട്ടിടത്തിനും പുറകില്‍. കെട്ടിടത്തിന്‍െറ രൂപരേഖ ഇമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയെ മറികടക്കാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ദുബൈയില്‍ വീണ്ടും പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Comments

comments

youtube subcribe