ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ പുന:സംഘടിപ്പിച്ചു

0
41
pinarayi

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ പുന:സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ജൂലൈ 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കമ്മീഷന്‍ പുന:സംഘടിപ്പിക്കുകയും കാലാവധി 3 വര്‍ഷത്തേക്ക് നിജപ്പെടുത്തുകയും ചെയ്തു. ഡോ. സി.പി.വിനോദിനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.

അധികാരവികേന്ദ്രീകരണ രംഗത്ത് കഴിവും അനുഭവസമ്പത്തുമുളള മുതിര്‍ന്ന വ്യക്തിയായിരിക്കും കമ്മീഷന്‍ ചെയര്‍മാന്‍. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായിരിക്കും. ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിനു ഉപദേശം നല്‍കുക, തദ്ദേശഭരണ മേഖലയില്‍ നോളഡ്ജ് ഹബ്ബ് സ്ഥാപിക്കുക തുടങ്ങിയവ കമ്മീഷന്‍റെ മുഖ്യ ചുമതലകളാണ്. അക്കാദമിക സ്ഥാപനങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍, എന്‍.ജി.ഒ.മാര്‍, ഈ രംഗത്തെ മറ്റ് പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഹബ്ബിന്‍റെ ഘടന.

 

local government commission reconstituted

NO COMMENTS

LEAVE A REPLY