Advertisement

ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിന് ചൈനയുടെ 2400 കോടി ഡോളർ സഹായം

October 14, 2016
Google News 1 minute Read
china_president-1

ബംഗ്ലാദേശിന് ഇന്ത്യയുടെ 200കോടി ഡോളറിനൊപ്പം ചൈനയുടെ 2400കോടി ഡോളർ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബംഗ്ലാദേശ് സന്ദർശിക്കുന്നതിനിടെയാണ് രാജ്യത്തിന് ഇത്രയും തുകയുടെ വായ്പ കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വായ്പാ കരാറാണിത്.

ബംഗ്ലാദേശിന്റെ വികസനത്തിനായി ഇന്ത്യ കോടി വായ്പയ പ്രഖ്യാപിച്ചതിനുശേഷമാണ് ചൈനയുടെ നീക്കം. ഊർജ്ജം, തുറമുഖം, റെയിൽ വേ എന്നിവയുടെ വികസനത്തിനാണ് ചൈന വായ്പ നൽകുന്നത്. നേരത്തേ ജപ്പാനും ബംഗ്ലാദേശിന് വായ്പ അനുവദിച്ചിരുന്നു.

ഇരു രാജ്യങ്ങളും ബംഗ്ലാദേശിൽ പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഗോവയിൽ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് മുമ്പാണ് ജിൻപിങ് ബംഗ്ലാദേശ് സന്ദർശിച്ചത്.

1320 മെഗാവാട്ട് വൈദ്യുതി ഉത്പാദന കേന്ദ്രം, വിശാലമായ തുറമുഖം, എന്നിവ ഉൾപ്പെടെ 25 പദ്ധതികൾക്കാണ് ചൈന വായ്പ നൽകിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് ധനകാര്യമന്ത്രി എം എ മന്നൻ പറഞ്ഞു. ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

China Counters India’s $2 Billion With $24 Billion For Bangladesh.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here