ജയലളിതയുടെ ചികിത്സയ്ക്ക് ലണ്ടനിലെ വിദഗ്ധ ഡോക്ടര്‍ വീണ്ടും എത്തി

0
appolo hospital

ജയലളിതയുടെ ചികിത്സയ്ക്ക് ലണ്ടനിലെ വിദഗ്ധ ഡോക്ടര്‍ വീണ്ടും എത്തി. എയിംസിലം വിദഗ്ധ സംഘവും അപ്പോളോ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ലണ്ടന്‍ ബ്രിഡ്ജ് ഹോസ്പിറ്റലിലെ അടിയന്തിര ചികിത്സാ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ എയിംസിലെ ഡോക്ടര്‍മാരായ ജിസി ഖില്‍നാനി, നിതീഷ് നായക്, ഡോ, അഞ്ജന്‍ തൃകാ എന്നിരാണ് ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ മൂന്നുദിവസമായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടിട്ടില്ല.
ഇതിനിടെ, മുഖ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഭീതിപരത്തിയ രണ്ടു പേരെക്കൂടി ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ തിരുമണി സെല്‍വം (28), സ്വകാര്യ കമ്പനി അക്കൗണ്ടന്‍റായ എസ്. ബാലസുന്ദരം (48) എന്നിവരാണ് അറസ്റ്റിലായത്.

Comments

comments

youtube subcribe