“ഞങ്ങളുടെ അദ്ധ്വാനം കാണാതിരിക്കരുതേ…”; വൈശാഖ്

pulimurugan

കാടും മലയും താണ്ടി ഏറെ അദ്ധ്വാനത്തോടെയാണ് പുലിമുരുകൻ പൂർത്തിയാക്കി യത്. ദയവ് ചെയ്ത് ആ അദ്ധ്വാനം കാണാതിരിക്കരുതേ എന്ന് ഡയറക്ടർ വൈശാഖ്. പുലിമുരുകൻ മൊബൈലിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് വൈശാഖ് ഫേസ്പുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.

കിലോമീറ്ററുകളോളം താണ്ടി പോയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ് പൂർത്തിയാക്കിയത്. പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്, വൈശാഖ് കുറിച്ചു.

മോഹൻലാലിന്റെ ആക്ഷൻ ചിത്രം പുലിമുരുകൻ തിയേറ്ററിലെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിന്റെ തിയേറ്ററിൽനിന്ന് മൊബൈലിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയരേ,
ഇത് ഏറെ വേദനിപ്പിക്കുന്നു….

കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവർക്കും ഉള്ളിൽ ‘പുലിമുരുകൻ’ എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക

സ്‌നേഹപൂർവം
വൈശാഖ്

Vysakh, Pulimurugan, Mohanlal

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE