കേരളത്തിലെ റയിൽവേ വിള്ളലുകൾ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു

twentyfournews-indian-railway

തുടർച്ചയായ റയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ റയിൽവേയോട്‌ ട്രാക്കുകളിലെ വിള്ളലുകളെക്കുറിച്ച്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. പൊതുഗതാഗത സംരക്ഷണ സമിതി നൽകിയ പരാതിയിൽ ഇന്നലെ നടത്തിയ ഹിയറിങ്ങിലാണ് കമ്മീഷന്റെ നടപടി.

ഷൊർണ്ണുർ – തിരുവന്തപുരം പാതയിൽ 200 ന്‌ മുകളിൽ വിള്ളലുകൾ കണ്ടെത്തിയത്‌ കറുകുറ്റി അപകടത്തിന്‌ ശേഷമാണോ അതിന്‌ മുമ്പാണോ, അതോ കരുനാഗപ്പള്ളി അപകടത്തിന്‌ ശേഷമാണോ തുടങ്ങിയ കാര്യങ്ങളിലാണ്‌ പ്രധാനമായും റിപ്പോർട്ട്‌ ആവശ്യപെട്ടിരിക്കുന്നത്‌.

കറുകുറ്റി അപകടത്തിന്‌ ശേഷം ഈ മേഖലയിൽ വേഗത കുറക്കാൻ കാരണമെന്താണന്നും, കീഴ്ജീവനക്കാരുടെയോ മേൽജീവനക്കാരുടേയോ കുറവുകൊണ്ടണോ എന്നും റയിൽവേ റിപ്പോർട്ട്‌ നൽകണം.ചീഫ്‌ ട്രാഫിക്ക്‌ എഞ്ചിനീയർ അപകടത്തിന്‌ ശേഷം ട്രാക്ക്‌ പരിശോധിച്ച ശേഷം റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പിയും റയിൽവേ സമർപ്പിക്കണം.

യാത്രക്കാരുടെ പരാതി ഉണ്ടാകാതിരിക്കാനാണോ റയിൽവേ ഈ മേഖലയിൽ വേഗത കുറക്കാതിരുന്നത്‌, കേരളത്തിലെ ബോഗികളും പഴയതും ദ്രവിച്ചതുമാകാൻ കാരണമെന്താണ്‌ തുടങ്ങിയ കാര്യങ്ങളിലും റയിൽവേ വിശദീകരണം നൽകണം.

Human Rights Commission, Indian Railway

NO COMMENTS

LEAVE A REPLY