ജയരാജന്റെ രാജി കോടിയേരി പ്രഖ്യാപിച്ചു

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ ഇ പി ജയരാജൻ രാജിവെച്ചുവെന്ന പ്രഖ്യാപനവുമായി കോടിയേരി. തന്റെ അടുത്തുള്ള ബന്ധുവിനെ ഒരു പെതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ചത് തെറ്റായിപ്പോയെന്ന് പാർട്ടി സെക്രട്ടേറിയേറ്റിൽ ജയരാജൻ സമ്മതിക്കുകയുണ്ടായി.

സിപിഎമ്മും ഇടതു സർക്കാരും മറ്റ് പാർട്ടിയിൽനിന്നും മുൻകാല സർക്കാരിൽനിന്നും വ്യത്യസ്തമാണെന്നും തന്നെ പിണറായി സർക്കാരിൽനിന്ന് രാജിവെക്കാൻ സമ്മതിക്കണമെന്ന് ജയരാജൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് സെക്രട്ടേറിയേറ്റ് അനുമതി നൽകിയെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമായതിനാലാണ് പാർട്ടിയിൽനിന്ന് ഔദ്യോഗികമായി അനുമതി വാങ്ങിയ ശേഷം രാജി വയ്ക്കുന്നത്. രാജിക്കത്ത് നേരത്തേ തന്നെ മുഖ്യമന്ത്രിയ്ക്ക് നൽകിയതായാണ് സൂചന.

NO COMMENTS

LEAVE A REPLY