വെള്ളക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 20 മരണം

മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ വെള്ളക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് ബസ് അപകടത്തിൽപെട്ടത്. രത്‌ലാമിൽനിന്ന് മണ്ഡേശ്വരിലേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്.

അമിതവേഗതയിലായിരുന്ന ബസ് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. അമിത വേഗം നാട്ടുകാർ ഓർമ്മപ്പെടുത്തിയിട്ടും കേൾക്കാൻ ഡ്രൈവർ തയ്യാറായില്ല.

maharashtraപ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് മുൻകയ്യെടുത്തു. തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Madhya Pradesh: Over 20 dead after bus falls into gorge in Ratlam.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE