മെഡിക്കൽ കോളേജ് ഒ.പി.മരുന്നു വില്‍പനശാല ഒരാഴ്ച മുടങ്ങും

0
twentyfournews-medical-counter

രോഗികൾക്ക് ആശ്വാസമാകുന്ന മെഡിക്കൽ കോളേജ് ഓ.പി.യിലെ മെഡിക്കൽ സ്റ്റോർ ഒരാഴ്ച പൂട്ടിയിടും. മരുന്നുകളുടെ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് ഒ.പി.യ്ക്ക് താഴെയുള്ള എച്ച്.ഡി.എസ്. പേയിംഗ് കൗണ്ടര്‍ (മരുന്നു വില്‍പന ശാല) ആണ് ഒക്‌ടോബര്‍ 14 മുതല്‍ ഒരാഴ്ച പ്രവര്‍ത്തനം നിർത്തിവയ്ക്കുന്നത്.

മരുന്നു വില്‍പന ശാലകളിലെ സ്റ്റോക്കും കമ്പ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ച മരുന്നുകളുടെ എണ്ണവും താരതമ്യപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കണക്കെടുപ്പ് നടത്തുത്. ഈ കൗണ്ടറിലെ മരുന്നുകള്‍ പഴയ സൂപ്രണ്ട് ഓഫീസിന് മുമ്പിലുള്ള പ്രധാന കൗണ്ടര്‍ വഴി ലഭ്യമാകുന്നതാണ്.

Comments

comments

youtube subcribe