ഐഷ ബുഹാരി കലിപ്പിലാണ്

0

ഐഷ ബുഹാരി നൈജീരിയന്‍ പ്രസിഡന്റിന് മുന്നറിയിപ്പു നൽകി. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് പ്രസിഡന്റിനെ താഴേയിറക്കുമെന്ന് ഐഷ മുന്നറിയിപ്പ് നല്‍കി. ഐഷ ബുഹാരി നൈജീരിയന്‍ സമൂഹത്തിലെ പ്രമുഖ വനിതയാണ്. രാജ്യത്തിന്റെ പ്രഥമ വനിതയുമാണ്. മനസിലായോ ? പ്രസിഡന്റ് സാക്ഷാൽ മുഹമ്മദ് ബുഹാരിയുടെ ഭാര്യയാണ് ഐഷ ബുഹാരി.

ബി.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഷ ബുഹാരി തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നത്. ഒരു വ്യവസ്ഥയുമില്ലാത്ത സര്‍ക്കാര്‍ സംവിധാനമാണ് രാജ്യത്തുള്ളത്. സര്‍ക്കാരിനു കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ല. ഏതൊക്കെ ഉദ്യോഗസ്ഥര്‍ എവിടെയൊക്കെ ആണെന്നോ ആരെയൊക്കെ നിയമിച്ചെന്നോ പോലും പ്രസിഡന്റിന് അറിയില്ലെന്നും ഐഷ ബുഹാരി ആരോപിച്ചു.

രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി അഭിമുഖത്തില്‍ വ്യക്തമാക്കി. നൈജീരിയയുടെ രാഷ്ട്രീയ രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി.

 

Nigeria’s president warned by First Lady Aisha Buhari

Comments

comments

youtube subcribe