കണ്ണൂരിലെ മുഖം മൂടി കൊലയാളിസംഘം ആരൊക്കെ ?

കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു കൊലപാതകങ്ങളും നടത്തിയത് മുഖം മൂടി കൊലയാളിസംഘം ! സാധാരണ ഇത്തരം കൊലപാതകങ്ങൾ നടന്നാൽ പൊലീസിന് ലഭ്യമാകുന്ന കുറഞ്ഞ തെളിവുകൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

സിപിഎം ലോക്കല്‍കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊന്നതും, ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ വെട്ടിയതും മുഖം മൂടി സംഘങ്ങളാണ്. മോഹനനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവർത്തകർക്കും, രമിത്തിന്റെ കൊലപാതകത്തിൽ 10 സിപിഎം പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കണ്ണൂർ കൊലക്കളമായി തന്നെ നിലനിർത്താൻ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഒരേ മുഖം മൂടി കൊലയാളിസംഘം തന്നെയാവും രണ്ടു കൊലപാതകങ്ങളും നടത്തിയത്. സംഭവങ്ങളിലെ സമാനത പരിശോധിക്കുകയാണ് പോലീസ്.

pic: representing image

police probe in to kannur murders

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE