സൂക്ഷിച്ച് വാഹനമോടിച്ചോളൂ… ലൈസൻസ് പോകാൻ സാധ്യത !

traffic

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് റദ്ദ് ചെയ്യാൻ കർശന നിർദ്ദേശം. അത്തരം ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്പെൻഡ്‌ ചെയ്യാനും അവർക്ക്‌ കറക്ഷൻ ട്രെയിനിംഗ്‌ നൽകാനും ഗതാഗതവകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.

ഡ്രൈവർമാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങൾ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ ഗതാഗതവകുപ്പ്‌ സെക്രട്ടറി, ഗതാഗത കമ്മീഷണർ, കെഎസ്‌ആർടിസി എം ഡി എന്നിവരുമായി നടത്തിയ ചർച്ചയിലാണ്‌ നിർദേശം നൽകിയത്‌. നിരന്തരം അപകടമുണ്ടാക്കുന്ന വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കുന്നതുൾപ്പെടെയുള്ളവ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. മോട്ടോർവാഹനവകുപ്പ്‌ കർശന പരിശോധനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

 

RTO to cancel licence of reckless drivers
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE