പ്ലാസ്റ്റിക് നിരോധിക്കാൻ ആത്മഹത്യ

plastic

പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. തഞ്ചാവൂർ സ്വദേശിയായ ജവഹർ ആണ് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്.

പ്ലാസ്റ്റിക് നിരോധനത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു ജവഹർ. എന്നാൽ പ്രതിഷേധങ്ങൾ ആത്മഹത്യയിലെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

കുട്ടിക്കാലം മുതൽ പ്രകൃതി സ്‌നേഹിയാണ് ജവഹർ. മരണത്തിന് ശേഷം ജവഹറിന്റെ മൊബൈലിൽനിന്ന് പിതാവ് പ്ലാസ്റ്റിക്കിനെതിരെ പോരാടണ മെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി വീഡിയോ  ക്ലിപ്പുകൾ കണ്ടെത്തിയിരുന്നു. തന്റെ മകൻ പ്രകൃതി സ്‌നേഹിയാണ് പക്ഷേ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY