താരങ്ങൾ തമ്മിൽ ട്വിറ്ററിൽ വാഗ്വാദം

sushanth singh rajput

ഇന്ത്യൻ കിക്കറ്റ് താരം ദോണിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘എം.എസ്.ധോണി ദ അൺടോൾഡ് സ്‌റ്റോറി’ എന്ന ചിത്രം ബോക്‌സ് ഓഫീസുകളിൽ ഹിറ്റ് സൃഷ്ടിക്കുമ്പോഴാണ് സംവിധായകനും, നടനുമായ രജത് കപൂറിന്റെ വക സുശാന്ത് സിങ്ങ് രാജ്പുതിന് ട്വീറ്റ്.

സുശാന്ത് അവതരിപ്പിച്ച ധോണിയിലും എത്രയോ നല്ലതാണ് ശരിക്കുമുള്ള ധോണി എന്നതായിരുന്നു രജത് കപൂറിന്റെ ട്വീറ്റ്. ചിത്രത്തിൽ ദോണിയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുഷാന്തിനെ ട്വീറ്റ് തെല്ലൊന്ന് വിഷമിപ്പിച്ചു. താൻ ചിത്രത്തിന് വേണ്ടി കുറച്ച് കൂടുതൽ കഷ്ടപ്പെട്ടിണ്ടെന്നും, അതിൽ താൽപര്യം തോന്നുകയാണെങ്കിൽ ചിത്രം കാണണമെന്നും ആയിരുന്നു സുശാന്തിന്റെ മറു ട്വീറ്റ്.

എന്നാൽ ചിത്രം കണ്ടതിന് ശേഷം രജത് സുശാന്തിനെ അനുമോദിക്കാനും മറന്നില്ല. ചിത്രത്തിലെ സുശാന്തിന്റെ പ്രകടനം നന്നായിരുന്നു എന്ന് പറഞ്ഞ രജത് കപൂർ സുശാന്തിന് ഒരുപാട് ഫാൻസ് ഉണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ അത് തന്റെ ആരാധകരല്ല മറിച്ച് നല്ല സിനിമയെ സ്‌നേഹിക്കുന്നവരാണെന്ന് പറഞ്ഞു സുശാന്ത്. കപൂർ ആന്റ് സൺസ് എന്ന ചിത്രത്തിലെ രജത്തിന്റെ പ്രകടനത്തെ അനുമോദിക്കാനും സുശാന്ത് മറന്നില്ല.

sushant kapoor, rajath kapoor, MS Dhoni the untold story, Dhoni film

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews