സർക്കാർ സംഭരിച്ച ഏഴ് ലക്ഷം ക്വിന്റൽ ഉള്ളി നശിച്ചു

0
onion

ഉള്ളിവില കുറഞ്ഞതിനെ തുടർന്ന് മധ്യപ്രദേശിൽ ഏഴ് ലക്ഷം ക്വിന്റൽ ഉള്ളി നശിച്ചു. വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സർക്കാർ സംഭരിച്ച ഉള്ളിയാണ് നശിച്ചത്. സശിച്ച ഉള്ളി സംസ്‌കരിക്കാൻ സർക്കാറിന് ചെലവ് 6.7 കോടി രൂപ.

കഴിഞ്ഞ മാസം ഉള്ളിവില കിലോയ്ക്ക് 50 പൈസ എന്ന നിലയിലേക്കെത്തിയ പ്പോഴായിരുന്നു കിലോയ്ക്ക് ആറ് രൂപ താങ്ങുവിലയിൽ 10 ലക്ഷം ക്വിന്റൽ ഉള്ളി സംഭരിച്ചത്.

കൃത്യമായ സംഭരണികളില്ലാത്തതിനാലാണ് ഇത്രയും ഉള്ളി നശിച്ചത്. പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിറ്റഴിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതും നശിക്കാൻ കാരണമായി.

7 Lakh Quintal Onion Rot In Madhya Pradesh, Rs. 6.7 Crore Spent On Disposal.

Comments

comments

youtube subcribe