Advertisement

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഗോവയിൽ തുടക്കം

October 15, 2016
Google News 1 minute Read
BRICS summit 2016

എട്ടാമത് ദ്വിദിന ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഗോവയിൽ തുടക്കമാവും. 17മത് ഇന്ത്യാ റഷ്യാ വാർഷിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കും. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ സംസാരിക്കുമെന്ന് സൂചന.

ഉച്ചകോടിയിൽ കൂടംകുളം ആണവനിലയം പ്രധാനചർച്ചയാവും. ഇതിന്റെ മൂന്നാം ഘട്ടത്തിന്റെ കരാറും ഉച്ചകോടിക്കിടെ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവയ്ക്കും. കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുമായി ബന്ധപ്പെട്ട കരാറാണ് ഒപ്പുവയ്ക്കുക.

റഷ്യൻ പ്രസിഡന്റ് വൽദ്മിർ പുട്ടിൻ നരേന്ദ്രമോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ശേഷം ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവന നടത്തും. ഇന്ത്യാ റഷ്യ നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

 

brics summit,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here