മുത്തലാഖും ഏകീകൃത സിവിൽകോഡും തമ്മിൽ താരതമ്യം ചെയ്യരുത്; ബി.ജെ.പി

shaina-n-c

മുത്തലാഖിനെയും ഏകീകൃത സിവിൽ കോഡിനെയും താരതമ്യം ചെയ്യരുതെന്ന് ബി.ജെ.പി വക്താവും ദേശീയ നിർവാഹക സമിതിയംഗവുമായ ഷൈന എൻ.സി ഡൽഹിയിൽ പറഞ്ഞു.

ഏതെങ്കിലുമൊരു മത വിഭാഗത്തിനോ ആശയ സംഹിതക്കോ എതിരല്ല ഏകീകൃത സിവിൽ കോഡ്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതെന്നും അത് ആരെയും പ്രീണിപ്പിക്കാനല്ലെന്നും ഷൈന വ്യക്തമാക്കി.

മുത്തലാഖ് ഇസ്ലാം മതത്തിലെ ഒരു വിഭാഗം സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ലക്ഷക്കണക്കിന് സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ നൽകിയിട്ടുള്ളത്. സൗദി അറേബ്യ, ഇറാഖ്, പാകിസ്താൻ അടക്കം 22 ഇസ്ലാമിക രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാക്കിയിട്ടുണ്ട്.

ഒരേസമയം സ്ത്രീകളെ ബഹുമാനിക്കണമെന്നും സ്ത്രീ സമത്വം ഉറപ്പാക്കണമെന്നും പറയുമ്പോൾതന്നെ മറു ഭാഗത്ത് ടെലിഫോണിലൂടെയോ സാമൂഹ്യ മാധ്യമങ്ങളി ലൂടെയോ തലാഖ് ചൊല്ലി അവരെ ഒഴിവാക്കുകയാണ്. മുത്തലാഖും ഏകീകൃത സിവിൽ കോഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ടെന്നും ഷൈന വ്യക്തമാക്കി.

Don’t equate triple talaq with Uniform Civil Code, says BJP

NO COMMENTS

LEAVE A REPLY