കങ്കണ റണാവത്തിന്റെ കാർ അപകടത്തിൽ പെട്ടു

0
kangana ranaut

ബോളിവുഡ് നടി കങ്കണ റണാവത്ത് സഞ്ചരിച്ചിരുന്ന കാർ അമേരിക്കയിൽ ചിത്രീകരണത്തിനിടയിൽ അപകടത്തിൽ പെട്ടു. ഹൻസാൽ മെഹ്ത സംവിധാനം ചെയ്യുന്ന സിമ്രാൻ എന്ന ചിത്രത്തിന്റെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു കങ്കണ.

ജോർജിയയിൽ ഷൂട്ടിംഗ് സെറ്റിൽ നിന്നും തിരിച്ച് റൂമിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽ പെടുമ്പോൾ കങ്കണയും ബോഡിഗാർഡും ഡ്രൈവറുമാണ് കാറിൽ ഉണ്ടായിരുന്നത്. ഫാസ്റ്റ് മൂവിങ് ട്രാഫിക് ലൈനിലായിരുന്നു കങ്കണയുടെ കാർ സഞ്ചരിച്ചിരുന്നത്.

ഇതിനിടെ ഡ്രൈവർ അമിതമായി ചുമയ്ക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്.

ഡ്രൈവറുടെ കയ്യിൽ നിന്നും കാറിന്റെ നിയന്ത്രണം വിട്ടു പോയെങ്കിലും കങ്കണയുടെ ബോഡിഗാർഡിന്റെ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.

വാഹനം പാത മാറി സഞ്ചരിക്കുകയും മൂന്നു ഹൈവേ ലൈനുകളും കടന്ന് ഒരു ഇരുമ്പു മതിലിൽ ഇടിച്ചു നിർത്തുകയുമായിരുന്നു. ആർക്കും ഗുരുതര പരുക്കുകളില്ല.

kangana ranut, accident

Comments

comments

youtube subcribe