കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

isl-kerala

ഐ.എസ്.എൽ മൂന്നാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യജയം . കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ഏകപക്ഷീയമായ ഒരുഗോളിനാണ് കേരളം തോൽപ്പിച്ചത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു കളി നടന്നത്.

ടീമുടമകളായ സച്ചിനും ഭാര്യയ്ക്കും ഒപ്പം സ്വന്തം നാട്ടിലെ ആരാധകരെ സാക്ഷിയാക്കിയായിരുന്നു കേരളത്തിന്റെ ജയം. മൈക്കിൾ ചോപ്ര കളിയുടെ 58ാം മിനിറ്റിൽ നേടിയ ഗോളാണ് കേരളത്തിന് ആദ്യജയം നൽകിയത്.

സീസണിലെ ആദ്യ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം ഗ്രൗണ്ട് മൽസരങ്ങൾ പൂർത്തിയായി. അടുത്ത മൽസരത്തിൽ പൂനെ സിറ്റിയുമായി അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേ്‌സിന്റെ പോരാട്ടം.

 

kerala blasters, ISL

NO COMMENTS

LEAVE A REPLY