വിജിലൻസ് പിടി മോഹൻലാലിലേക്കും

mohanlal

നടൻ നോഹൻലാലിനെതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവ്. ആനക്കൊമ്പ് കൈവശം വെച്ച കേസിലാണ് മോഹൻലാലിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ് 2012ലായിരുന്നു മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. നാല് ആനക്കൊമ്പുകളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.

ഡിസംബർ 16നകം റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിന് കോടതി നിർദ്ദേശം നൽകി. കേസിൽ മുൻ വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് കൈമാറിയവർക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കും.

vigilance case, mohanlal

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE