മൂന്നാംമുറയും ഭീകരമർദ്ദനമുറകളും വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

0
pinarayivijayan

പോലീസ് സേനയിൽ മൂന്നാംമുറയും ഭീകരമർദ്ദനമുറകളും വച്ചുപൊറുപ്പിക്കില്ലെന്ന്‌
മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവൃത്തികൾ ഈ സർക്കാർ നേരത്തേ അവസാനിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ മാങ്ങാട്ട് പറമ്പ് കെ എ പി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവ രുടെ പാസിങ് ഔട്ട് സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി.

കുറ്റാന്വേഷണങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ ഇടപെടലുകളുമുണ്ടാവില്ല, സമ്മർദ്ദമില്ലാതെ സ്വാതന്ത്രത്തോടെ പോലീസ് പ്രവർത്തിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു.

സേനയിൽ വ്യക്തികളും സംഘങ്ങളും ചേർന്നുള്ള വഴിവിട്ട ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് സ്വാതന്ത്രവും അച്ചടക്കത്തിന്റെ പരിധിയിൽനിന്നേ അനുവദീക്കൂ എന്നും 10 ശതമാനം വനിതകളെ പുതുതയായി സേനയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi vijayan,kerala police

Comments

comments

youtube subcribe