ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ

0
jacob thomas

വിജിലൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം. പ്രവർത്തനരഹിതമായ സോളാർ പാനൽ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങൾ വാങ്ങിയതിലുമാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതതിരെ അച്ചടക്കനടി ആവശ്യപ്പെട്ടിരിക്കുന്നത്.

ജേക്കബ് തോമസ് ഐപിഎസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫീസുകളിൽ സോളാർ പാനൽ സ്ഥാപിച്ചതിലാണ് വീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഖജനാവിന് ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും ധനകാര്യപരിശോധനാ വിഭാഗം കണ്ടെത്തി.

2.18 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതി 5.94 കോടി രൂപയ്ക്കാണ് പൂർത്തിയായത്. ഇതിൽ ചുരുക്കം ചില പാനലുകൾ മാത്രമാണ് ഭാഗിമായെങ്കിലും പ്രവർത്തിക്കുന്നത്.

അതേസമയം പദ്ധതി ഫലം കാണാതിരുന്നപ്പോഴും പണം തിരിച്ചുപിടിക്കാൻ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Comments

comments

youtube subcribe