തിരുവനന്തപുരം ഏഞ്ചല പ്രസവിച്ചില്ല

0
angela

തിരുവനന്തപുരം മൃഗശാലയിലെ ഏഞ്ചല എന്ന അനാക്കോണ്ട ഏഴ് മാസം കാലാവധി പൂർത്തിയാക്കിയിട്ടും പ്രസവിച്ചില്ല. പ്രാഥമിക പരിശോധനയിൽ സ്യൂഡോ പ്രെഗ്നൻസി ( pseudopregnancy ) അഥവാ false pregnancy എന്ന അവസ്ഥ ആയിരിക്കും എന്നു കരുത്തുന്നു.

ആറ് പെണ്ണ് അനാകോണ്ടകൾക്ക് ഒരു ആൺ ആണ് ഇവിടെയുള്ളത്. ആദ്യമായാണ് ഇവ ശ്രീലങ്കയിൽ നിന്ന് കൊണ്ടുവന്നതിന് ശേഷം ഇണ ചേർന്നത്. ആൺ പാമ്പിന്റെ ബീജത്തിന്റെ ഗുണത്തിലും അളവിലും കുറവ് വന്നാൽ ഇങ്ങനെ സംഭവിക്കാം എന്നാണു വിദഗ്ധർ വിലയിരുത്തുന്നത്. ആദ്യ ഇണ ചേരലിൽ ഇതിന്നുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് പ്രകൃതിയിൽ സാധാരണയായ് അനാകോണ്ട ധാരാളം അൺ പാമ്പുകളുമായ് ഇണചെയ്യുന്നു.

മാർച്ച് മാസത്തിൽ ഇണ ചെർന്നതിന്നു ശേഷം ക്രമാതീതമായി ശരീരഭാരം കൂടി. മറ്റു പാമ്പുകളിൽ നിന്നും വ്യത്യസ്ഥ സ്വഭാവം കാണിക്കാൻ തുടങ്ങിയതോടെ പ്രതീക്ഷ വർദ്ധിച്ചു. വയറിന്റെ രണ്ടടിയോളം ഭാഗം സ്കാൻ ചെയ്തതിൽ കുഞ്ഞുങ്ങളെ ഒന്നും കണ്ടെത്തിയില്ല. പെൺ അനാകൊണ്ട പാമ്പുകൾക്ക് ദീർഘനാൾ ബീജം ശേഖരിച്ചു വെയ്ക്കാനുമുള്ള കഴിവുമുണ്ട്.

angela, anaconda, trivandrum

Comments

comments

youtube subcribe