മത തീവ്രവാദം; വേരറുക്കാൻ പത്തു വർഷത്തെ എല്ലാ കുറ്റകൃത്യങ്ങളും പുനഃപരിശോധിക്കുന്നു

isis-kannur

കേരളത്തിൽ മതതീവ്രവാദികളുടെ വേരറുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത നീക്കം. പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ മതസംഘടനകളുമായി ബന്ധമുള്ളവര്‍ക്കു പങ്കുള്ള കേസുകള്‍ പൊലീസ് പ്രത്യേകം പരിശോധിക്കുന്നു. പരിശോധനാ ചുമതല ഡി ജി പി തന്നെ നേരിട്ട് ഏറ്റെടുക്കും.

ഐഎസ് ബന്ധമുള്ളവര്‍ കേരളത്തിലുള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മതതീവ്രവാദ സ്വഭാവമുള്ള കേസുകളുടെ വിശദവിവരങ്ങള്‍‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് നടപടി.

NO COMMENTS

LEAVE A REPLY