ഇന്ത്യയുടെയും ഹിന്ദുക്കളുടെയും ആരാധകനെന്ന് ട്രംപ്

0
donald trump

ഇന്ത്യയുടെയും ഹിന്ദുക്കളുടെയും ആരാധകനാണ് താനെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയ്ക്കും ഹിന്ദു വംശജർക്കും ലഭിക്കുന്നത് വൈറ്റ്ഹൗസിൽ യാഥാർത്ഥ സുഹൃത്തിനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കൻ ഹിന്ദു സക്യം (ആർ.എച്. സി) സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരോട് സംസാരിക്കുകയായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പിൽ ഇന്ത്യക്കാർ തന്നെ പിന്തുണയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Donald Trump, America, India

Comments

comments

youtube subcribe