“ഇനി രാജിവെച്ച ചിറ്റപ്പൻ ഞാനെങ്ങാനുമാണോ”, ബൽറാം കൺഫ്യൂഷനിലാണ്

തൃത്താല എംഎൽഎ വി ടി ബൽറാം ആകെ കൺഫ്യൂഷനിലാണ്. കഴിഞ്ഞ ദിവസം രാജിവെച്ചത് താനാണോ എന്നാണ് ഇപ്പോൾ ബൽറാമിന്റെ സംശയം. എനിക്ക് ആക
പ്പാടെ ഒരു കൺഫ്യൂഷൻ, ഇനി എന്നെയാണോ രാജിവെപ്പിച്ച് പുറത്താക്കിയത് എന്ന് ഫേസ്ബുക്കിലൂടെ തനിക്കെതിരെ ഉയർന്ന ടട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ബൽറാം.

ഇ പി ജയരാജന്റെ രാജിയിൽ വിക്കറ്റ് തെറിച്ചോ എന്ന് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി ട്രോളുകളാണ് ബൽറാമിന് ലഭിച്ചത്. ഇതിനോട് എംഎൽഎ പ്രതികരിച്ചതാകട്ടെ പരിഹാസം നിറഞ്ഞ ചോദ്യങ്ങളിലൂടെയും

v-t-balramഞാനാണോ ആ ചിറ്റപ്പൻ, എന്റെ ബന്ധുക്കളെയാണോ കണ്ണിൽക്കണ്ടിടത്തെല്ലാം പ്രതിഷ്ഠിച്ചത്, എന്നെയാണോ കയ്യോടെ പിടിച്ചത്, എനിക്കെതിരെയാണോ വിജിലൻസ് അന്വേഷണം നടത്തുന്നത് എന്നിങ്ങനെ പരിഹാസമൂറുന്ന ചോദ്യങ്ങളാണ് ബൽറാം ഉന്നയിക്കുന്നത്.

V T BAlram, Facebook

NO COMMENTS

LEAVE A REPLY