ആംബുലൻസ് അപകടത്തിൽ പെട്ട് ഉള്ളിലുണ്ടായിരുന്ന രോഗി മരിച്ചു

0
അപകടത്തിൽ മരിച്ചത് മുല്ലൂർ തോട്ടം ബേബി വിലാസത്തിൽ രാജൻ

വിഴിഞ്ഞം ആശുപത്രിയില്‍ കലശലായ നെഞ്ചുവേദനയുമായി എത്തിയ മുല്ലൂർ തോട്ടം ബേബി വിലാസത്തിൽ രാജൻ എന്ന 50 വയസ്സുകാരൻ അതെ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. വിഴിഞ്ഞം ആശുപത്രിയിൽ നിന്നും എംഎസ്എസ് ആമ്പുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളേജിലേക്കയയ്ക്കുകയായിരുന്നു. പോകും വഴി പേട്ടയില്‍ വച്ച് ആക്ടീവയില്‍ ആമ്പുലന്‍സ് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ആംബുലന്‍സിലുണ്ടായിരുന്ന ബാലരാമപുരം സ്വദേശികളായ സിദ്ദിഖ് (50), ഷാജഹാന്‍ (49) എന്നിവര്‍ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്ടീവയിലുണ്ടായിരുന്ന കരിക്കകം സ്വദേശി അനില്‍കുമാറിനെ (55) കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച രാജന്റെ ഭാര്യ: ഷീജ, മക്കൾ: നന്ദു,നന്ദന

Ambulance crash , one killed

Comments

comments

youtube subcribe