Advertisement

വിവാദങ്ങൾക്ക് പിന്നിൽ തന്റെ പ്രവർത്തിയിൽ അസ്വസ്ഥരായ ചില മാഫിയകൾ; ജയരാജൻ

October 17, 2016
Google News 1 minute Read
e-p-jayarajan

രാജിവെക്കാൻ കാരണം അഴിമതിയ്‌ക്കെതിരെ താനെടുത്ത കടുത്ത നിലപാടുകളെന്ന് ഇ പി ജയരാജൻ. ബന്ധുനിയമന വിവാദത്തെ തുടർന്ന് രാജിവെച്ചതിന് ശേഷം നിയമസഭയിൽ നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ നിലപാടുകൾ ചിലരെ അസ്വസ്ഥരാക്കി. ഇതാണ് വിവാദത്തിനും രാജിയ്ക്കും ഇടയാക്കിയതെന്നും ജയരാജൻ നിയമസഭയിൽ പറഞ്ഞു. തന്റെ പ്രവർത്തിയിൽ അസ്വസ്ഥരായ ചില മാഫിയകൾ തനിയ്‌ക്കെതിരെ വാർത്തകൾ വിടുകയായിരുന്നെന്നും 12 ദിവസം മാധ്യമങ്ങൾ തന്നെ വേട്ടയാടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ മേഖല തകർച്ച നേരിടുന്ന സമയത്താൻ താൻ ചുമതലയേറ്റത്. പൊതു മേഖലാ സ്ഥാപനങ്ങളിൽ ധൂർത്തും അഴിമതിയും നിറഞ്ഞിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമംപോലും ഉണ്ടായി, ജയരാജൻ വ്യക്തമാക്കി.

വ്യവസായ വകുപ്പിൽ നടത്തിയ നിയമനങ്ങൾ ചട്ടവിരുദ്ധമല്ലെന്നും ചട്ടങ്ങൾ അനുസരിച്ച് വിജിലൻസ് പരിശഓധനയ്ക്ക് ശേഷമാണ് നിയമനങ്ങൾ നടത്തിയതെന്നും അദ്ദേഹം സഭയിൽ വിശദീകരിച്ചു. തന്റെ രാജി രാഷ്ട്രീയ സംശുദ്ധതയും ഉന്നത ചിന്താഗതിയും മൂലമാണെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്നും ജയരാജൻ പറഞ്ഞു.

E P Jayarajan, Niyamasabha, Resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here