ജയലളിതയുടെ ആരോഗ്യനിലയെ ചൊല്ലി സംഘർഷം; നിരവധി പേർക്ക് പരിക്ക്

jayalalitha

ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ ചൊല്ലി സംഘർഷം. എഐഎഡിഎംകെ കൗൺസിലർ ഉൾപ്പെടെ ഉള്ളവർക്ക് പരിക്ക്. ഡിഎംകെ, എഐഎഡിഎംകെ പ്രവർത്തകരാണ് ജയലളിതയുടെ ആരോഗ്യ നിലയെ ചൊല്ലി സംഘർഷമുണ്ടാക്കിയത്.

ഡിഎംകെയുടെ പ്രാദേശിക നേതാവായ ലിംഗദുരൈ ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയെ പരിഹസിച്ചതിനെ തുടർന്ന്, എഐഎഡിഎംകെ കൗൺസിലറായ ജയിംസ് രാജ് ക്ഷുഭിതനാവുകയും ഇരുവരും തമ്മിൽ സംഘർഷം ആരംഭിക്കുകയുമായിരുന്നു. ഇത് പാപർട്ടികളിലെ മറ്റ് പ്രവർത്തകരിലേക്കും വ്യാപിച്ചതോടെയാണ് സംഭവം അരങ്ങേറിയതെന്ന് പോലീസ് വ്യക്തമാക്കി.

ജയലളിതയുടെ ആരോഗ്യനില സർക്കാർ വ്യക്തമാക്കത്തിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് നാട്ടിൽ പരക്കുന്നത്. ജയലളിത മരിച്ചെന്നു വരെ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ പേരിൽ സംസ്ഥാനത്ത് നിരവധിപേരെ അറെസ്റ്റ് ചെയ്തിട്ടുമുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE