അർണബിന്റെ സുരക്ഷയ്ക്ക് എന്തിന് നികുതി പണം ഉപയോഗിക്കണം; കഠ്ജു

മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാൻ മാർക്കണ്ഡേയ കഠ്ജു.
അർണബിന്റെ സുരക്ഷയ്ക്ക് ജനങ്ങളുടെ നികുതി പണം എന്തിന് ഉപയോഗിക്കണം കഠ്ജു ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കഠ്ജു വിമർശനം ഉന്നയിക്കുന്നത്.
എന്തിനാണ് അർണബിന് സർക്കാർ വൈ ക്യാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്നത്. രാവും പകലും അർണബിന് സുരക്ഷ നൽകാൻ 20 സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകും ഇവർക്ക് ആരാണ് ശമ്പളം നൽകുക. കഠ്ജു ചോദിക്കുന്നു.
അർണബിന് വൻ തുക ശമ്പളമായി ലഭിക്കുന്നുണ്ട് എങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം അർണബ് തന്നെ വഹിക്കട്ടേ അല്ലാതെ ജനങ്ങളുടെ നികുതിയല്ല ഉപയോഗിക്കേണ്ടത് എന്നാണ് കഠ്ജുവിന്റെ നിലപാട്.
സുരക്ഷ നൽകാൻ സ്വകാര്യ സുരക്ഷാ ഏജൻസികളുണ്ട് പിന്നെ എന്തുകൊണ്ട് സർക്കാർ സുരക്ഷ ഏർപ്പാടു ചെയ്യണമെന്നും കഠ്ജു ചോദിക്കുന്നു. സർക്കാരിന്റ കാലു നക്കുന്നവർക്ക് ഇത്തരം സൗകര്യങ്ങൾ ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കഠ്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്റലിജൻസ് ബ്യൂറോയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇന് ചീഫ് അർണബ് ഗോ സ്വാമിയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാൻ തീവ്രവാദികളിൽനിന്ന് ഭീഷണി നിലനിൽക്കുന്നതിനാലാണ് സുരക്ഷ അർപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here