ബന്ധു നിയമനം തന്റെ അറിവോടെയല്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി

pinarayi-assembly

ജയരാജൻ നടത്തിയ ബന്ധു നിയമനം താൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ഇ പി ജയരാജനെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു.

വ്യവസായ വകുപ്പിലെ നിയമനങ്ങൾ തന്റെ പരിധിയിൽ വരേണ്ടതല്ലെന്നും അത് വകുപ്പ് മന്ത്രിയുടെ അധികാര പരിതിയിൽ വരുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എന്നാൽ നിയമനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന വാദത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. സാമാന്യ ബുദ്ധി ഉള്ളവർക്ക് ഇത് വിശ്വസിക്കാനാവില്ലെന്നായിരുന്നു അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ വി ഡി സതീശൻ പറഞ്ഞത്.

Pinarayi Vijayan, E P Jayarajan, Resignation, Niyamasabha

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews