പിഷാരടിയെ ഏഷ്യാനെറ്റ് പുറത്താക്കി ?

badayi-bangalow

‘പിഷാരടിയെ ഏഷ്യാനെറ്റ് പുറത്താക്കിയോ ?’ സംശയം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബഡായി ബംഗ്ലാവിൽ പിഷാരടിയെ കാണാനില്ലാതായ തോടെയാണ് ഏഷ്യാനെറ്റ് പുറത്താക്കിയെന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പരന്നത്. ഇതോടെ ട്രോളർമാർ കയറെടുത്തു.

ബഡായി ബംഗ്ലാവിൽ മോഹൻലാലിന്റെ എപ്പിസോഡ് കണ്ട പ്രേക്ഷകർ ആദ്യമൊന്നമ്പരന്നു. പിഷാരടിയില്ല. പതിവുപോലെ അതും പിഷാരടിയുടെ നമ്പറാണെന്ന് കരുതി. പക്ഷേ സംഗതി എപ്പിസോഡ് അവസാനിക്കുമ്പോഴും പിഷാരടി എത്തിയില്ല. അതോടെ പിഷാരടിയെ പ്രോഗ്രാമിൽനിന്നും പുറത്താക്കിയെന്ന വാർത്ത പരന്നു.

മറ്റൊരു ചാനലിൽ അവതാരകനായതിനാലാണ് പിഷാരടിയെ പുറത്താക്കിയതെന്നും ഊഹക്കാർ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി. പിഷാരടി പണം കൂട്ടിച്ചോദിച്ച തോടെ പിഷാരടിയെ ഒഴിവാക്കിയെന്നും ബംഗ്ലാവിലെ മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിർത്തി പോയതാണെന്നു മുള്ളതെല്ലാമായിരുന്നു മറ്റു കഥകൾ.

സംഗതി കേട്ടപാടെ ട്രോളർമാർ ഇറങ്ങിപ്പുറപ്പെട്ടു. പിഷാരടി ഇല്ലാത്ത ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്നതടക്കമുള്ള ട്രോളുകളും സോഷ്യൽ മീഡിയകൡ നിറഞ്ഞു. അവർ മോഹൻലാലിനെപ്പോലും വെറുതെ വിട്ടില്ല. ഇതോടെ വിശദീകരണവുമായി പിഷാരടി തന്നെ രംഗത്തെത്തി.

തനിക്ക് ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോകേണ്ടി വന്നതിനാലാണ് മറ്റൊരു അവതാരകനെ വെച്ച് പ്രോഗ്രാം ഷൂട്ട് ചെയ്യേണ്ടി വന്നതെന്നാണ് പിഷാരടിയുടെ വിശദീകരണം.

പുലിമുരുകൻ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ലാൽ ബഡായി ബംഗ്ലാവിലെത്തിയത്. ഉടൻതന്നെ ഇത് സംപ്രേക്ഷണം ചെയ്യേണ്ടതിനാലാണ് തനിക്ക് വേണ്ടി കാത്തിരിക്കാതെ മറ്റൊരാളെ ഉപയോഗിച്ചതെന്നും പിഷാരടി പറഞ്ഞു.

pisharadi-troll-2 pisharadi-troll-1 pisharadi-troll-4
pisharadi-troll-3

RAMESH PISHARADI KICKED OUT OFF BADAYI BANGALOW

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews