അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

0
jefni-1

അമേരിക്കയിലെ കണക്ടിക്കട് സർവ്വകലാശാലയിൽ അഗ്നിശമന വകുപ്പിന്റെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥിനി മരിച്ചു. ജെഫ്‌നി പാലി ചെമ്മരപ്പളളി(19)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.

അഗ്നിശമന സേനയുടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന ഗാരേജിന്റെ വാതിലിന് സമീപം നിൽക്കുകയായിരുന്നു ജെഫ്‌നി. വാതിൽ തടട്ി താഴെ വീണ് ജെഫ്‌നിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് സ്‌റ്റേറ്റ് പോലീസ് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Comments

comments

youtube subcribe