കുട്ടികളുടെ വാര്‍ഡില്‍ ജനല്‍ ചില്ലുകള്‍ വൃത്തിയാക്കാന്‍ സ്പൈഡര്‍മാനും, അയണ്‍മാനും, ബാറ്റ്മാനും

ചിക്കാഗോയിലെ ലൂറി ചിള്‍ഡ്രന്‍സ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം കുട്ടികളെ കാണാന്‍ സ്പൈഡര്‍മാനും, അയണ്‍മാനും, ബാറ്റ്മാനുമൊക്കെ എത്തി. ക്യാന്‍സര്‍ രോഗ ബാധിതരായ കുട്ടികള്‍ക്കിടയിലേക്കാണ് അതിമാനുഷിക താരങ്ങള്‍ എത്തിയത്.
ലൂറി ആശുപത്രിയിലെ കുട്ടികളുടെ ക്യാന്‍സര്‍ വാര്‍ഡിലേക്കാണ് ഇവരെത്തിയത്.  വന്നു കുട്ടികളെ ഞെട്ടിക്കുക മാത്രമല്ല, വാര്‍ഡിലെ ജനല്‍ചില്ലകളും ഇവര്‍ വൃത്തിയാക്കി. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് വാര്‍ഡിലെ കുട്ടികള്‍ക്കായി വേഷം മാറി എത്തിയത്.

NO COMMENTS

LEAVE A REPLY