ആനന്ദത്തിന്റെ കൗണ്ട് ഡൗണ്‍ ട്രെയിലര്‍ എത്തി

0
പ്രേമം എന്ന സിനിമയക്ക് ശേഷം ക്യാംപസിന് പ്രാധാന്യം നല്‍കുന്ന ചിത്രം ആനന്ദത്തിന്റെ കൗണ്ട് ഡൗണ്‍ ട്രെയിലര്‍ എത്തി. ഒക്ടോബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ്. എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ചിത്രമാണിത്.
വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. നവാഗതനായ ഗണേഷ് രാജാണ് സംവിധായകന്‍. 24വയസ്സാണ് സംവിധായകന്‍റെ പ്രായം. 17 മുതല്‍ 24വരെ പ്രായമുള്ളവരാണ് ഇതില്‍ അഭിനേതാക്കളായി എത്തുന്നത്. നേരം പ്രേമം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി മോഹനാണ് ആനന്ദത്തിന്‍റേയും ക്യാമറ. സംവിധായകനും, നിര്‍മ്മാതാവുംമടക്കം ചിത്രത്തിന്റെ ഭൂരിപക്ഷം അണിയറ പ്രവര്‍ത്തകരുടേയും ആദ്യ ചിത്രമാണിത്. 30പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നു.
anandam, countdown trailer

Comments

comments