ആറുലക്ഷത്തോളം എ ടി എം കാർഡുകൾ ബ്ലോക്ക് ചെയ്ത് ബാങ്കുകൾ

0
Demonetisation

എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിലെ ആറുലക്ഷത്തോളം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തു. സുരക്ഷാ കാരണം മുൻ നിർത്തിയാണ് കാർഡുകൾ ബ്ലോക്ക് ചെയ്തത്.

കേരളത്തിനു പുറത്തും വിദേശത്തും ഉപയോഗിച്ചുവരുന്ന കാർഡുകളും സംസ്ഥാനത്ത് കവർച്ച നടന്ന എടിഎം മെഷീനുകളിൽ ഉപയോഗിച്ച കാർഡുകളുമാണ് ബാങ്കുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് കാർഡുകൾ ബ്ലോക്ക് ചെയ്തുതുടങ്ങിയത്. കാർഡ് ബ്ലോക്കായവർ ഉടൻ പുതിയ കാർഡിന് അപേക്ഷ നൽകണമെന്നാണ് നിർദ്ദേശം.

ATM card

Comments

comments