ഇറോം ശർമിള പുതിയ പാർട്ടി പ്രഖ്യാപിച്ചു

irom-sharmila

മണിപ്പൂരിലെ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലൈൻസ് എന്നാണ് ഇറോമിന്റെ പാർട്ടിയുടെ പേര്.

മണിപ്പൂർ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇറോം ശർമിള പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ വ്യക്തമാക്കി.

ഇരേന്ദ്രോ ലീച്ചോൻബാമാണ് പുതിയ പാർട്ടി കൺവീനർ. ഇറോ ശർമിള കോ കൺവീനറാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇറോം ശർമിള 16 വർഷം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

Irom Sharmila

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE