” സിനിമയെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തൂ ”

ചലച്ചിത്രത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. ഫേസ്ബുക്കിലും ട്വിറ്ററിലും KeepCinemaOutofPolitics എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സിനിമയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
കലയും രാഷ്ട്രീയവും രണ്ടാണെന്നും വേർതിരിച്ച് കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്റുകളും ട്വീറ്റുകളുമത്രയും.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരങ്ങൾ അഭിനയിച്ച ഏ ദിൽ ഹേ മുഷ്കിൽ, റയീസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവ നിർമ്മാണ് സേന വ്യക്തമാക്കിയിരുന്നു. തുടർന്ന് തിയേറ്ററുടമകളുടെ സംഘടന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.
ഇതോടെ അനുരാഗ് കശ്യപ് അടക്കുള്ള ചലച്ചിത്ര പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഏ ദിൽ ഹേ മുഷ്കിലിന്റെ ചിത്രീകരണ സമയത്ത് പാക്കിസ്ഥാൻ സന്ദർശിച്ച് മോഡിയും മാപ്പുപറയണം എന്നും കശ്യപ് ട്വിറ്ററിൽ കുറിച്ചിരുന്നു.
പാക് താരം സബാ ഖമർ പ്രധാന വേഷത്തിൽ എത്തുന്നതിനാൽ ഹിന്ദി മീഡിയം എന്ന ഇർഫാൻ ഖാൻ ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെട്ടിരിക്കുകയാണ്.
@narendramodi Sir you haven’t yet said sorry for your trip to meet the Pakistani PM.. It was dec 25th. Same time KJo was shooting ADHM? Why?
— Anurag Kashyap (@anuragkashyap72) October 16, 2016
#KeepCinemaOutOfPolitics
Instead of banning movie, Modi govt should focus how to finish terrorism.— Parth Patel (@iparthpatel) October 18, 2016
keepcinemaoutofpolitics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here