“ഹെന്ത് പുലി ? ഏതു മൃഗയ ?” പീറ്റർ ഹെയ്‌നും ഗ്രാഫിക്‌സും ഇല്ലാതെ രജനിയുടെ ഞെട്ടിക്കൽ

സിനിമയുടെ സാങ്കേതികതയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഗ്രാഫിക്‌സിന്റെയും ആനിമേഷന്റെയും കേട്ടുകേൾവി പോലുമില്ലാത്ത 1979 ൽ ആക്ഷൻ ഹീറോ സ്റ്റൈൽ മന്നൻ രജനീകാന്ത് ഓടിച്ചിട്ടു പിടിച്ചത് ഒന്നല്ല നാല് പുലികളെയാണ്. ഇടുക്കിയിലെ മണിയാശാൻ പറഞ്ഞത് പോലെ ഒൺ ടൂ ത്രീ ഫോർ … ഒന്നിനെ ഓടിച്ചിട്ട് പിടിച്ചു , ഒന്നിനെ കുഴിയിലാക്കി, ഒന്നിനെ വലയിലാക്കി , ഒന്നിനെ വാലിൽ തൂക്കി തറയിലടിച്ചു.

പുലിമുരുകനെ വാനോളം പുകഴ്ത്തിയെത്തിയ വാർത്തകൾ താങ്ങാവുന്നതിലും അധികമായതോടെയാണ് ആദ്യം മൃഗയയുടെ കേമത്തവും ആയി മമ്മൂട്ടി ഫാൻസ് എത്തിയത്. ഗ്രാഫിക്സ് അല്ല ഒറിജിനൽ പുലിയാണ് എന്നൊക്കെയായിരുന്നു ഇക്കയുടെ കൂട്ടരുടെ വാദം. അതും അതിരുകടന്നതോടെ അണ്ണന്റെ ആരാധകർ ഇറങ്ങി. എന്ത് പുലി ? എന്ത് മുരുകൻ ? ‘കാണെടാ അണ്ണനെ…’ എന്നായിരുന്നു വെല്ലുവിളി…!!!

സംഗതി കലിപ്പ് എന്നല്ല കട്ടക്കലിപ്പ് !!! അണ്ണൈ ഒരു ആലയം എന്ന ചിത്രം ഒരു രണ്ടു രണ്ടര പുലിമുരുകൻ ആണ്. പേരിനു ചില രംഗങ്ങളിൽ ഡ്യൂപ്പ് (അനിമൽ ട്രൈനർമാർ)  ഉണ്ടെന്നതൊഴിച്ചാൽ പുലിയുടെ നേരെ രജനിയുടെ കലിപ്പ് രംഗങ്ങൾ തന്നെ ചിത്രത്തിൽ.

ഒരു സിംഹത്തെ മന്നൻ എങ്ങനെയാ നേരിടുന്നതെന്നു നോക്കൂ…

റെയിൽ പാളത്തിൽ കാൽ കുടുങ്ങിപ്പോയ ഒരു ആനക്കുട്ടിയെ രക്ഷിക്കുന്ന അത്രയും വരുമോ മൂപ്പാ നിങ്ങടെ മുരുകൻ ? 

 

Rajinikanth Fight With Tigers
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE