ബി സന്ധ്യ കഠ്ജുവുമായി കൂടിക്കാഴ്ച നടത്തി

0
sandhya-katju

എഡിജിപി ബി സന്ധ്യ സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജുവിനെ കണ്ടു. നോയിഡയിലുള്ള കഠ്ജുവിന്റെ വസതിയിൽ ചെന്നാണ് സന്ധ്യ കഠ്ജുവിനെ കണ്ടത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി സമീപിച്ചാൽ ഉപദേശം നൽകാമെന്നാണ് കഠ്ജു നിലപാടെടുത്തതെന്നാണ് സൂചന.

കഠ്ജുവുമൊത്തുള്ള കൂടിക്കാഴ്ചയിൽ വിചാരണക്കോടതി ജഡ്ജിയായിരുന്ന കെം രവീന്ദ്രബാബു പങ്കെടുത്തത് വിവാദമാവുകയാണ്. കേസിൽ വിധി പറഞ്ഞ ജഡ്ജി കഠ്ജുവുമായി കൂടിക്കാഴ്ച നടത്തിയതിലാണ് സംശയം ഉയരുന്നത്.

സൗമ്യ വധക്കേസ് വിധിക്കെതിരെ സുപ്രീം കോടതിയെ വിമർശിച്ചതിന് കോടതി ഹാജരാകാൻ ആവശ്യപ്പെട്ട കഠ്ജുവിന്റെ നിയമോപദേശം തേടുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.

Comments

comments