വിമാനത്താവളത്തിൽ ഡ്രോൺ; അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി

0
drone

മുബൈ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ കണ്ടതിനെ തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

ഇന്റിഗോ വിമാനം ലാന്റ് ചെയ്യുന്നതിനിടെ ഡ്രോൺ വിമാനത്തിന് തൊട്ടടുത്തുവരെ എത്തിയെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് നടപടി.

പൈലറ്റ് കൈമാറിയ വിവരം വിമാനത്താവള അധികൃതർ ഇന്റലിജൻസ് ബ്യൂറോ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് എന്നിവയ്ക്ക് കൈമാറി.

ഭീകരർ മുംബൈ അടക്കമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

indigo-pilot-reports-seeing-drone-near-mumbai-airport

Comments

comments

youtube subcribe