ഭരണഘടനാപരമായ വിലക്ക് നീങ്ങിയാല്‍ സൗമ്യയ്ക്കായി കോടതിയില്‍ ഹാജരാകാം- കാട്ജു

markandey katju

ഭരണഘടനാപരമായ വിലക്ക് നീങ്ങിയാല്‍ സൗമ്യയ്ക്കായി കോടതിയില്‍ ഹാജരാകാമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാകുന്നതിന് കാട്ജുവിന് ഭരണഘടനാപരമായ വിലക്കുണ്ട്. 124(7) വകുപ്പ് പ്രകാരമാണ് ഈ വിലക്ക്.

പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെയുള്ള പുന:പരിശോധന ഹര്‍ജി പരിഗണിക്കവേയാണ് ഇൗ വിഷയത്തില്‍ കോടതിയെ വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കാട്ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കുവാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലക്ക് ഒഴിവാക്കിയാല്‍ കോടതിയില്‍ ഉറപ്പായും ഹാജരാകുമെന്നാണ് കാട്ജു പറയുന്നത്.

markandey katju, soumya case, supreme court

NO COMMENTS

LEAVE A REPLY