സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയിൽ

0

മാൻവേട്ട കേസിൽ കുറ്റാരോപിതനായിരുന്ന ബോളിവുഡ് നടൻ സൽമാൻ ഖാനെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി നടപടി തെറ്റാണെന്നും സൽമാനെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്.

സൽമാൻ ഖാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും രാജസ്ഥാൻ സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് തെളിവുകളുടെ അഭാവത്തിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയത്.

Comments

comments

youtube subcribe