32 ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്ത് ബാങ്കുകൾ

0
Demonetisation

എസ് ബി ഐ എസ് ബി ടി ബാങ്കുൾ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തതിന് പിറകെ രാജ്യത്തെ മറ്റ് ബാങ്കുകളും കാർഡുകൾ ബ്ലോക്ക് ചെയ്തു. എടിഎം നിർമ്മിക്കുന്ന കമ്പനിയിൽനിന്ന് വിവരങ്ങൾ ചോരുന്നു എന്ന സംശയത്തെ തുടർന്നാണ് നടപടി.

എസ്ബിഐ, എസ്ബി അസോസിയേറ്റ് ബാങ്കുകൾ, യെസ് ബാങ്ക്, എച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ എന്നിവയാണ് കാർഡുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

Read More :ആറുലക്ഷത്തോളം എ ടി എം കാർഡുകൾ ബ്ലോക്ക് ചെയ്ത് ബാങ്കുകൾ

രാജ്യത്താകെ 32 ലക്ഷം കാർഡുകൾ ബ്ലോക്ക് ചെയ്തതാണ് വിവരം. ചില ഇടപാടുകാരുടെ പണം ഫ്രാൻസിൽനിന്നും അമേരിക്കയിൽനിന്നുമെല്ലാം ചോർന്നതിന് പിന്നാലെയാണ് നടപടി.

എടിഎം കാർഡുകളും മെഷീനുകളും നിർമ്മിക്കുന്ന ഹീറ്റാച്ചി പേയ്‌മെന്റ് സർവ്വീസ് കമ്പനിയിൽനിന്നാണ് കാർഡുകൾ ചോരുന്നതായി സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

വൈറസോ മാൽവെയറോ ഉപയോഗിച്ച് ഹിറ്റാച്ചിയുടെ നെറ്റ് വർക്കിൽനിന്ന് വിവരം ശേഖരിക്കുകയാണെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷന്റെ റിപ്പോർട്ടിൽ പറയുന്നത്.

Comments

comments

youtube subcribe