നടൻ പ്രേം കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

0
prem-kumar

നടൻ പ്രേംകുമാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ആറ്റിങ്ങിലിനടുത്ത് കച്ചേരിനടയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പ്രേംകുമാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പ്രേംകുമാറിന്റെ കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി പിന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആറ്റിങ്ങലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

Accident, Prem Kumar

Comments

comments

youtube subcribe