ദംഗൽ, മറ്റൊരു ആമിർ വിസ്മയം

dangal title track

ആമീറിന്റെ ഏറ്റവും പുതിയ ചിത്രം ദംഗലിന്റെ ഓഫീഷ്യൽ ട്രെയിലറെത്തി. ഒരു സിനിമയുടെ എല്ലാ ചേരുവകളോടും കൂടിയാണ് മൂന്നുമിനിട്ടിലധികം ദൈർഘ്യം ഉള്ള ടീസറിന്റെ വരവ്. ക്രിസ്മസ് റീലീസായി എത്തുന്ന ചിത്രം ഡിസംബർ 23 ന് തീയറ്ററുകളിലെത്തും.

ഒരു ഗുസ്തിക്കാരനായാണ് അമീർ ചിത്രത്തിലെത്തുന്നത്. ഇതിനായി 20 കിലോ കൂട്ടിയ അമീറിന്റെ ലുക്ക് ചർച്ചയായിരുന്നു. ഗുസ്തിയ്ക്ക് പെൺമക്കളെ പരിശീലിപ്പിക്കുന്ന പിതാവായാണ് അമീർ എത്തുന്നത്. അതേ സമയം ചെറുപ്പക്കാരനായ ഗുസ്തിക്കാരന്റെ വേഷത്തിൽ സിക്‌സ് പാക്കായും അമീർ ചിത്രത്തിലെത്തുന്നുണ്ട്.

മഹാവീർ സിങ് ഫോഗട്ട് എന്ന പ്രമുഖ ഗുസ്തിതാരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE