ഒല, ഉബർ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത

0
olacabs-picture

സ്മാർട്ട് ഫോൺ വഴിയുള്ള ഗൂഗിൾ സെർച്ചിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി ഒല, ഉബർ ടാക്‌സി സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. മൊബൈൽ സെർച്ച് ബ്രൗസിലൂടെയോ ഗൂഗിൾ സെർച്ച് ആപിലൂടെയോ നേരിട്ട് റൈഡ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.

എന്നാൽ മൊബൈലിൽ ഗൂഗിൾ മാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്ളവർക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

ഉപഭഓക്താക്കൾക്ക് മൊബൈൽ ഗൂഗിൾ സെർച്ചിലൂടെ മികച്ച ടാക്‌സി നിരക്ക് ഏതാണെന്ന് താരതമ്യം ചെയ്യാൻ ഫീച്ചർ സഹായിക്കുമെന്ന് ഗൂഗിൾ ഇന്ത്യ പ്രോഗ്രാമിങ് മാനേജർ സങ്കേത് ഗുപ്ത പറഞ്ഞു. ഏറ്റവും അടുത്ത ലൊക്കേഷനിലുള്ള കാബിന്റെ യാത്രനിരക്കും പിക്ക്അപ്പ് ടൈമും ഉപഭോക്താക്കൾക്ക് അറിയാം.

Comments

comments

youtube subcribe