ഇന്ത്യയെ പുകഴ്ത്തി ട്രംപ്

trumph and hillary

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സംവാദത്തില്‍ ഇന്ത്യയെ പുകഴ്ത്തി ട്രംപ്. മൂന്നാം സംവാഗത്തിലാണ് ട്രംപ് ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്. ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചും എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അമേരിക്ക ആ സ്ഥാനത്ത് കൈവരിച്ചത് കേവലം ഒരു ശതമാനം വളര്‍ച്ചയാണ്.  ഇന്ത്യ നേടിയ വളര്‍ച്ച പോലും അമേരിക്ക നേടിയില്ല. ഒബാമ സ്വീകരിച്ച നടപടികള്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയെ രക്ഷപ്പെടുത്തിയെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണിന്റെ പ്രസ്താവനയോടാണ് ട്രംപിന്റെ ഈ പ്രതികരണം. അമേരിക്കയെ തിരിച്ചു കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ പുതിന്റെ കളിപ്പാവയാണ് ട്രംപ് എന്നാണ് ഹില്ലരി സംവാദത്തില്‍ ട്രംപിനെ കളിയാക്കിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE